Tuesday, August 3, 2021
Home Newsfeed ഖത്തര്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ നിരവധി പേര്‍ ഹമദ് വിമാനത്താവളത്തില്‍ കുടുങ്ങി

ഖത്തര്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ നിരവധി പേര്‍ ഹമദ് വിമാനത്താവളത്തില്‍ കുടുങ്ങി

ദോഹ: ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ എത്തിയ നിരവധി യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിവയരാണ് കൈയില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായത്. 5000 റിയാല്‍ കൈവശമുള്ളവരെ മാത്രമേ പുറത്തേക്ക് പോകാന്‍ അനുവദിക്കൂ എന്നാണ് എമിഗ്രെഷന്‍ അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാര്‍ പറയുന്നു.

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ 5000 റിയാല്‍ കരുതണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ദോഹയില്‍ കഴിയാനാവശ്യമായ ചെലവുകള്‍ക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാര്‍ഡോ കൈയില്‍ ഉണ്ടായിരിക്കണമെന്നാണു നിബന്ധന.

സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് വിലക്കുള്ളതിനാലാണ് പ്രവാസികള്‍ ഖത്തര്‍ വഴി തിരഞ്ഞെടുക്കുന്നത്. വിസിറ്റ് വിസയില്‍ വന്ന് ഖത്തറില്‍ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പറക്കുകയാണ് ലക്ഷ്യം. ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ചാണ് മിക്കവരും വരുന്നത്.

 

Most Popular