Tuesday, September 21, 2021
Home Newsfeed ഖത്തറിലേക്ക് മരുന്ന് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഖത്തറിലേക്ക് മരുന്ന് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലേക്ക് മരുന്ന് കൊണ്ട് വരുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എംബസി. ലഹരിയുണ്ടാക്കുന്നതോ, മാനസിക നിലയെ ബാധിക്കുന്നതോ(സൈക്കോട്രോപ്പിക്) ആയ വസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെന്ന് എംബസി ചൂണ്ടിക്കാട്ടി.

ലിറിക്ക, ട്രമഡോള്‍, ആല്‍പ്രസോലാം(Xanax), ഡയാസെപാം(Valium), സോലം(Zolam) ക്ലോണസെപാം(Clonazepam), സോല്‍പിഡെം(Zolpidem), കോഡീന്‍(Codeine), മെതഡോണ്‍(Methadone,), പ്രെഗബാലിന്‍(Pregabalin) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നിരോധിക്കപ്പെട്ട മരുന്നുകളുടെ പൂര്‍ണ പട്ടിക എംബസി വെബ്‌സൈറ്റിലെ ഈ ലിങ്കില്‍ ലഭ്യമാണ്.

നിരോധിക്കപ്പെട്ട മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ട് വരുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചേക്കാം. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മരുന്നുകള്‍ കൊണ്ട് വരുന്നതിനെതിരേയും എംബസി മുന്നറിയിപ്പ് നല്‍കി.

നിരോധിക്കപ്പെടാത്ത മരുന്നുകള്‍ വ്യക്തിപരമായ ഉപയോഗത്തിന് കൊണ്ടു വരാവുന്നതാണ്. എന്നാല്‍, അതിന്റെ ശരിയായ പ്രിസ്‌ക്രിപ്ഷന്‍ കൈയില്‍ കരുതണം. അംഗീകൃത ആശുപത്രിയുടെയോ ഡോക്ടറിന്റെയോ പ്രിസ്‌ക്രിപ്ഷന്‍ ആയിരിക്കണം. പരമാവധി 30 ദിവസത്തേക്കുള്ള മരുന്ന് മാത്രമേ കൈയില്‍ വെക്കാവൂ എന്നും അറിയിപ്പില്‍ പറയുന്നു.
ALSO WATCH

Most Popular