ദോഹ: രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച ഉടനെ ഖത്തറില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. എന്നാല്‍, രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ മടങ്ങി വരുമ്പോഴുള്ള ക്വാറന്റീന് ഇളവ് ലഭിക്കുകയുള്ളു. രണ്ടാം ഡോസ് സ്വീകരിച്ച അന്ന് തന്നെ നാട്ടില്‍ പോകുന്നവര്‍ 14 ദിവസത്തിന് ശേഷമാണ് മടങ്ങുന്നതെങ്കില്‍ ഖത്തറിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് പൂര്‍ണ തോതിലുള്ള വൈറസ് പ്രതിരോധ ശേഷി കൈവരിക്കുന്നത് എന്നതിനാലാണിത്.
രണ്ടാം ഡോസ് വാക്സിന് എടുത്ത ഉടനെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യാമോ? ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം
RELATED ARTICLES
വാക്സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍
ദോഹ: കൊറോണ വൈറസിനെതിരായ വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മറ്റുള്ളവര്‍ക്ക് ബാധകമായ പല നിയന്ത്രണങ്ങളും വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്രമേണ എടുത്തു കളയാനാണ് ലക്ഷ്യമിടുന്നതെന്ന്...
ക്യുഎന്‍സിസിയില്‍ വാക്സിനേഷന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
ദോഹ: ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററില്‍ കോവിഡ് വാക്സിനേഷന് വേണ്ടി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ക്യുഎന്സിസിയിലേക്കുള്ള പ്രവേശനം, കാത്തുനില്‍പ്പ് തുടങ്ങിയ കാര്യങ്ങളിലാണ് ആവശ്യമായ സൗകര്യങ്ങള്‍...
രണ്ട് വാക്സിനുകള്‍ക്ക് കൂടി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം; കൂടുതല്‍ പേര്‍ക്ക് ക്വാറന്റീന് ഇളവ് ലഭിക്കും
ദോഹ: അസ്ട്രാസെന്ക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ കോവിഡ് വാക്സിനുകള്‍ക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേയാണ് ഈ രണ്ട് വാക്സിനുകള്‍ക്കു...