Friday, June 18, 2021
Home Gulf Qatar ട്രെന്റ് ഖത്തര്‍ ആര്‍.പി.പൂള്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

ട്രെന്റ് ഖത്തര്‍ ആര്‍.പി.പൂള്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

ദോഹ: ഖത്തര്‍ നാഷനല്‍ SKSSF നു കീഴില്‍ രണ്ടു വര്‍ഷമായി നടന്നു വരുന്ന പരിശീലക പരിശീലന കോഴ്‌സ് TREND RP POOL ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. സൂം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച സമാപന സംഗമം ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ SKSSF പ്രസിഡന്റ് ഫൈസല്‍ വാഫി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ട്രെന്റ് ചെയര്‍മാന്‍ ഹനീഫഹുദവി, ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത്ത് നിസാമി, ട്രെന്റ് ഖത്തര്‍ മെന്റര്‍മാരായ ഫൈസല്‍ നിയാസ് ഹുദവി, അബ്ദുല്‍ മജീദ് ഹുദവി, സക്കീര്‍ മാളിയക്കല്‍, ട്രെന്റ് കണ്‍വീനര്‍ നവാസ്, തുടങ്ങിയവര്‍ സംസാരിച്ചു.

പബ്ലിക് സ്പീക്കിംഗ്, പ്രസന്റേഷന്‍, ലീഡര്‍ഷിപ്പ്, സംഘാടനം, ആദര്‍ശം, വ്യക്തിത്വ വികസനം, കരിയര്‍, ഹാപ്പി ഫാമിലി, പ്രബോധനം തുടങ്ങിയ വിവിധ മേഖലകളില്‍ രണ്ട് വര്‍ഷമായി നടന്നു വരുന്ന പരിശീലന കോഴ്‌സ് 33 പേര്‍ വിജയകരമായി പൂര്‍ത്തിയാക്കി. സെര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഖത്തര്‍ നാഷണല്‍ SKSSF പ്രസിഡന്റ് ഫൈസല്‍ വാഫി, ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദാത്ത് നിസാമി, ഖത്തര്‍ ട്രെന്റ് ചെയര്‍മാന്‍ ഹനീഫ ഹുദവി, കണ്‍വീനര്‍ നവാസ് പച്ചിലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Most Popular