Thursday, July 29, 2021
Home Gulf Qatar തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. വര്‍ക്കല മേല്‍വട്ടൂര്‍ സ്വദേശി റാത്തിക്കല്‍ പ്രംനഗറില്‍ അമീര്‍(54) ആണ് മരിച്ചത്. 22 വര്‍ഷമായി ഖത്തറിലുണ്ട്. ദോഹയിലെ ഖത്തര്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഉറക്കത്തിനിടെയായിരുന്നു അന്ത്യം.

ഭാര്യ: സാഹിറ. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Most Popular