Friday, September 24, 2021
Home News International തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഖത്തറിലെത്തി; അമീറുമായി കൂടിക്കാഴ്ച്ച നടത്തും

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഖത്തറിലെത്തി; അമീറുമായി കൂടിക്കാഴ്ച്ച നടത്തും

ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഖത്തറിലെത്തി. ഉര്‍ദുഗാനെയും മറ്റും പ്രതിനിധികളെയും ഉപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയാവും. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം തുര്‍ക്കി പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.

ധനകാര്യ മന്ത്രി ബെറാത്ത് അല്‍ബയറക്, പ്രതിരോധ മന്ത്രി ഹുലുസി അകാര്‍, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്റെത്തിന്‍ അല്‍തുന്‍, പ്രസിഡന്‍ഷ്യല്‍ വക്താവ് ഇബ്രാഹിം കലിന്‍, ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി ഹകാന്‍ ഫിദാന്‍ എന്നിവര്‍ തുര്‍ക്കി പ്രതിനിധി സംഘത്തിലുണ്ട്.

Most Popular