20 വര്‍ഷങ്ങള്‍ക്ക് ശേഷം വാണിമേല്‍ ക്രസന്റ് ഹൈ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമം നടത്തി

ദോഹ: ക്രസന്റ് ഹൈസ്‌കൂള്‍ 2001 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രണ്ടു പതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പഴയ കളികൂട്ടുകാര്‍ ജനുവരി 22 വെള്ളിയാഴ്ച്ച ദോഹയിലെ ബനാന റസ്റ്ററന്റില്‍ ഒരുമിച്ചു കൂടി. ഗതകാല സ്മരണകള്‍ അയവിറക്കിയ സായാഹ്നത്തില്‍ കൂട്ടായ്മ വിവധ പരിപാടികള്‍ ആസൂത്രണം ചെയ്തു. അവ നാട്ടിലും മറുനാട്ടിലും സമീപ ഭാവിയില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചടങ്ങിന് ഷാനവാസ് പി കെ സ്വാഗതം പറഞ്ഞു ഇല്യാസ് കേളോത് അധ്യക്ഷത വഹിച്ചു. ഹാരിസ് പുത്തന്‍ പീടികയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷുഹൈബ് cv , മുഹമ്മദ് നിരത്തുമ്മല്‍, ഷഫീഖ് പുതുശേരി, അജ്മല്‍ പി പി, നൗഷിര്‍ വാന്‍, സമീര്‍ അലി എന്നിവര്‍ സംസാരിച്ചു. സമീര്‍ എ കെ നന്ദി പറഞ്ഞു.