Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 876 പേര്‍ക്കു കോവിഡ്; 169 പേര്‍ യാത്രക്കാര്‍

ഖത്തറില്‍ ഇന്ന് 876 പേര്‍ക്കു കോവിഡ്; 169 പേര്‍ യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 876 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ രോഗമുക്തി നേടി. 707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 169 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 17,169 ആയി.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 50ഉം 58ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 303. രാജ്യത്ത് ഇതുവരെ 165,952 പേര്‍ രോഗമുക്തി നേടി. ഇന്ന് 175 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1696 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 910,851 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കി. 24 മണിക്കൂറിനിടെ 21,649 ഡോസ് വാക്സിനാണ് നല്‍കിയത്.
Two Covid-19 deaths, 169 travellers test positive in Qatar on April 4
ALSO WATCH

Most Popular