Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 780 പേര്‍ക്കു കൂടി കോവിഡ്; രണ്ടു മരണം കൂടി

ഖത്തറില്‍ ഇന്ന് 780 പേര്‍ക്കു കൂടി കോവിഡ്; രണ്ടു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ രോഗമുക്തി നേടി. 662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 118 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 15,552 ആയി. ഇന്ന് 239 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1668 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 49ഉം 62ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 291. രാജ്യത്ത് ഇതുവരെ 179,964 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 164,121 പേര്‍ രോഗമുക്തി നേടി.
ALSO WATCH

Most Popular