Saturday, July 24, 2021
Home Newsfeed ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 118 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 118 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 141 പേരാണ് രോഗമുക്തി നേടിയത്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 56 പേര്‍. 1,682 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 52ഉം 82ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 590. രാജ്യത്ത് ഇതുവരെ 219,799 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 97 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 36,018 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 31,45,062 ആയി.
ALSO WATCH

 

Most Popular