Sunday, July 25, 2021
Home Newsfeed ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; രോഗികളുടെ എണ്ണം വര്‍ധിച്ചു

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; രോഗികളുടെ എണ്ണം വര്‍ധിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 85 പേരാണ് രോഗമുക്തി നേടിയത്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 69 പേര്‍. 1,560 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 38ഉം 75ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 596. രാജ്യത്ത് ഇതുവരെ 2,20,762 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 89 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 29,158 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 33,33,203 ആയി.

Most Popular