Monday, June 21, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 250ല്‍ താഴെ; മരണ നിരക്കും കുറഞ്ഞു

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 250ല്‍ താഴെ; മരണ നിരക്കും കുറഞ്ഞു

ദോഹ: ഖത്തറില്‍ പുതുതായി രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണത്തിലും മരണ നിരക്കിലും കാര്യമായ കുറവ്. ഇന്ന 244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ പുതുതായി 590 പേരാണ് രോഗമുക്തി നേടിയത്. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 93 പേര്‍. 6,393 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 2 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 56, 74 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 524. രാജ്യത്ത് ഇതുവരെ 205,750 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 212,667. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 377 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 32,120 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 19,76,748 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

Most Popular