Thursday, June 17, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്; രോഗമുക്തി 719, രണ്ട് മരണം

ഖത്തറില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്; രോഗമുക്തി 719, രണ്ട് മരണം

ദോഹ: ഖത്തറില്‍ ഇന്ന 302 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 719 പേരാണ് രോഗമുക്തി നേടിയത്. 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 92 പേര്‍. 5,157 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 2 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 34, 78 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 532. രാജ്യത്ത് ഇതുവരെ 207,796 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 213,485. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 339 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 37,879 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 20,73,354 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
Two deaths, 302 Covid-19 cases in Qatar on May 17
ALSO WATCH

Most Popular