Monday, June 14, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്; 2 പേര്‍ കൂടി മരിച്ചു

ഖത്തറില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്; 2 പേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 439 പേരാണ് രോഗമുക്തി നേടിയത്. 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 130 പേര്‍. 4,028 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 2 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു.  59, 66 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 543. രാജ്യത്ത് ഇതുവരെ 210,589 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 215,160. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 310 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 28,287 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 22,61,903 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

 

Most Popular