Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; രണ്ട് മരണം

ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; രണ്ട് മരണം

ദോഹ: ഖത്തറില്‍ ഇന്ന 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 339 പേരാണ് രോഗമുക്തി നേടിയത്. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 142 പേര്‍. 3,907 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 48, 64 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 549. രാജ്യത്ത് ഇതുവരെ 211,635 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 216,091. ഇന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 246 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 36,309 ഡോസ് വാക്സിന്‍ നല്‍കി. ആകെ 23,65,647 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

Most Popular