Saturday, May 15, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 961 പേര്‍ക്ക് കൂടി കോവിഡ്; ആക്ടീവ് കേസുകള്‍ 20,000 കവിഞ്ഞു

ഖത്തറില്‍ ഇന്ന് 961 പേര്‍ക്ക് കൂടി കോവിഡ്; ആക്ടീവ് കേസുകള്‍ 20,000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 961 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ രോഗമുക്തി നേടി. 796 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 165 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 20,057 ആയി.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 53ഉം 63ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 333. രാജ്യത്ത് ഇതുവരെ 169,635 പേര്‍ രോഗമുക്തി നേടി. 190,025 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 209 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1702 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular