Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. 235 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 249 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

പുതിയ 235 രോഗികളില്‍ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മരിച്ച രണ്ടു പേരും 80 നും 81 നും ഇടയില്‍ പ്രായമുള്ള ആളുകളാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 121,975 ആളുകള്‍ക്കാണ് വൈറസ് ബാധയേറ്റത്. 2837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 207 പേര്‍ മരിക്കുകയും 118,931 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4396 ടെസ്റ്റുകള്‍ മന്ത്രാലയം നടത്തി. ഇതുവരെ 695,427 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Two deaths and 235 Covid-19 cases reported in Qatar on Sept 14

Most Popular