Monday, June 14, 2021
Home Gulf Qatar കോവിഡ് ചട്ടലംഘനം; ഖത്തറിലെ രണ്ട് ജിംനേഷ്യങ്ങള്‍ അടച്ചു

കോവിഡ് ചട്ടലംഘനം; ഖത്തറിലെ രണ്ട് ജിംനേഷ്യങ്ങള്‍ അടച്ചു

ദോഹ: പേള്‍ ഖത്തറിലും അല്‍ മശാഫിലുമുള്ള രണ്ട് ജിംനേഷ്യങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചുപൂട്ടാന്‍ ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം ഉത്തരവിട്ടു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. വാണിജ്യ സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയുന്നതിന് അധികൃതര്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ പരിശോധനകളും നടപടികളും കര്‍ശനമാക്കും.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം നല്‍കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Most Popular