Tuesday, August 3, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 200 പേര്‍ക്ക് പോസിറ്റീവ്

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 200 പേര്‍ക്ക് പോസിറ്റീവ്

ദോഹ: ഖത്തറില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 226 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,21,738 പേര്‍ രോഗമുക്തരായി. ഇന്നു രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 214 ആയി.

ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,898 പേരാണ്. 437 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 58 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന്പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,261 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,55,365 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Most Popular