Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 1732 പേര്‍ക്കു കൂടി കോവിഡ്; രണ്ടുപേര്‍ കൂടി മരിച്ചു

ഖത്തറില്‍ ഇന്ന് 1732 പേര്‍ക്കു കൂടി കോവിഡ്; രണ്ടുപേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് ഇന്ന് 1,732 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 620 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 21 ആയി.

പുതിയ കണക്കുകള്‍ പ്രകാരം 42,213 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 8513 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4152 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,84,794 ആയി. 33,679 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 177 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. 24 മണിക്കൂറിനിടെ 16 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Two more die of COVID-19 as fresh cases jump by 1,732 in Qatar

Most Popular