Friday, September 17, 2021
Home Newsfeed ഉപയോഗത്തിലുള്ള രണ്ട് വാക്‌സിനുകള്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ഉപയോഗത്തിലുള്ള രണ്ട് വാക്‌സിനുകള്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന ഫൈസര്‍ / ബയോണ്‍ടെക്, മോഡേണ വാക്‌സിനുകള്‍ പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരെ ഫലപ്രദമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. കൂടാതെ പുതിയ വകഭേദങ്ങള്‍ നിലവിലുള്ളയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ വ്യാപിക്കുന്നവയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 2021ന്റെ ഭൂരിഭാഗവും നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായി തന്നെ കോവിഡ് തുടരും. കൂടാതെ രാജ്യത്തെ ജനസംഖ്യയിലെ യോഗ്യരായ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് വരെ പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Most Popular