Friday, August 6, 2021
Home Gulf ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് യുഎഇ; ഖത്തർ മൂന്നാമത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് യുഎഇ; ഖത്തർ മൂന്നാമത്

യുഎഇ:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി യുഎഇ. ഖത്തറാണ് മൂന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമാണ്. പട്ടികയില്‍ ഐസ്‌ലന്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്. ഗ്ലോബൽ ഫിനാന്‍സ് മാഗസിന്റെ സൂചികയില്‍ 134 രാജ്യങ്ങളില്‍ നിന്നാണ് യുഎഇക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത് യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, കൊവിഡ് കൈകാര്യം ചെയ്ത രീതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈന്‍ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാന്‍ 25-ാം സ്ഥാനത്തുമാണുള്ളത്. ഇന്‍ഡ്യയുടെ സ്ഥാനം 91-ാമതാണ്.

ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് (64.3%) രണ്ടു ഡോസ് വാക്‌സീന്‍ നല്‍കിയതുമാണ് യുഎഇയ്ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുക്കിയത്. ജനസംഖ്യയുടെ 74.5 ശതമാനം പേര്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്.

Most Popular