Sunday, July 25, 2021
Home Gulf Qatar ഉദയം ഖത്തര്‍ യാത്ര അയപ്പ് നല്‍കി

ഉദയം ഖത്തര്‍ യാത്ര അയപ്പ് നല്‍കി

ദോഹ: ദീര്‍ഘകാല സേവനത്തിനു ശേഷം ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങുന്ന ഉദയം പഠനവേദി ഖത്തര്‍ ഘടകം സെക്രട്ടറി നൗഷാദ് തൊയക്കാവ്, പ്രവര്‍ത്തക സമിതി അംഗം ഷംസുദ്ധീന്‍ പൈങ്കണ്ണിയൂര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഉദയം വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അഷ്റഫ് എന്‍.പി,കുഞ്ഞു മുഹമ്മദ് കെ.എച്ച്, അബ്ദുല്‍ ജലീല്‍ വി.വി, മുക്താര്‍ എം.എം, ഷാജുദ്ദീന്‍ എം.എം, ഷമീര്‍ ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.

 

Most Popular