Thursday, September 23, 2021
Home News International ഇന്ത്യക്കും ഖത്തറിനും യാത്രാ നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ച് യുകെ

ഇന്ത്യക്കും ഖത്തറിനും യാത്രാ നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ച് യുകെ

ദോഹ: ഇന്ത്യയെയും ഖത്തറിനെയും യുകെ ഏറ്റവും കോവിഡ് റിസ്‌ക കൂടിയ റെഡ് ലിസ്റ്റില്‍ നിന്ന് മീഡിയം റിസ്‌കുള്ള ആംബര്‍ ലിസ്റ്റിലേക്ക് മാറ്റി. ആഗസ്ത് 8 ഞായറാഴ്ച്ച പുലര്‍ച്ചെ 4 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ബഹ്‌റൈനും യുഎഇയും പുതുതായി ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളിലുണ്ട്.

റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുകെയില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയും രണ്ട് തവണ കോവിഡ് ടെസ്റ്റിന് വിധേയരാവുകയും വേണം. എന്നാല്‍, ആംബര്‍ ലിസ്റ്റില്‍പ്പെട്ടവര്‍ 10 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. യാത്രയ്ക്ക് 3 ദിവസം മുമ്പും അവിടെയെത്തിയാല്‍ 2ാം ദിവസവും 8ാം ദിവസവും കോവിഡ് പരിശോധന നടത്തണം.

വാക്‌സിനെടുത്തവര്‍ക്ക ക്വാറന്റീന്‍ ആവശ്യമില്ല. 8ാം ദിവസത്തെ കോവിഡ് പരിശോധനയും വേണ്ടതില്ല.

ആഗസ്ത് 2 മുതല്‍ യുഎസില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ബ്രിട്ടന്‍ അതിര്‍ത്തികള്‍ തുറന്നിരുന്നു.
UK relaxes travel rules for Qatar and India; to be moved to amber list
ALSO WATCH

 

Most Popular