Monday, July 26, 2021
Home Newsfeed ഉംസലാല്‍ ഹെല്‍ത്ത് സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ഉംസലാല്‍ ഹെല്‍ത്ത് സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ദോഹ: ഖത്തറിലെ ഉംസലാല്‍ ഹെല്‍ത്ത് സെന്റര്‍ നാളെ(ജൂലൈ 9) മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റിയിരുന്ന ഉംസലാല്‍ ഹെല്‍ത്ത് സെന്റര്‍ നാളെ മുതല്‍ സാധാരണ പോലെയാവുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അബ്ദുല്ല പറഞ്ഞു.

കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉംസലാല്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് കോവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററിനെ സമീപിക്കേണ്ടതാണ്.
ALSO WATCH

Most Popular