Thursday, July 29, 2021
Home Gulf Qatar ഐക്യരാഷ്​ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തര്‍ പിന്തുണക്ക് യു.എന്‍ പ്രശംസ

ഐക്യരാഷ്​ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തര്‍ പിന്തുണക്ക് യു.എന്‍ പ്രശംസ

ദോഹ: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തര്‍ പിന്തുണയ്ക്ക് യു.എന്‍ പ്രശംസ. യു.എന്‍.ഒ.ഡി.സിയുടെ ദോഹ പ്രഖ്യാപനം നടപ്പാക്കുന്നതിലെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 11ാമത് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് യു.എന്നിന്റെ പ്രശംസ. യു.എന്‍ ഡ്രഗ്‌സ് ആന്‍ഡ്‌ ക്രൈം ഓഫിസാണ് ജുഡീഷ്യറി, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങളില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കുക തുടങ്ങിയ മേഖലകളില്‍ സമഗ്രമായ നടപടികള്‍ക്ക് ഖത്തറിനെ പ്രശംസിച്ച് രംഗത്തുവന്നത്. ഇതാദ്യമായാണ് ഒരു അംഗരാജ്യം ദോഹ ഡിക്ലറേഷനുമായി ബന്ധപ്പെട്ട് യു.എന്‍.ഒ.ഡി.സി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള പിന്തുണ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Most Popular