ഖത്തർ അറ്റോണി ജനറലിനെ യുഎന്‍ഐടിഎആര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമായി തിരഞ്ഞെടുത്തു

ജനീവ: ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ (യുഎന്‍ഐടിഎആര്‍) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമായി ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെറ്റൈസ് അല്‍ മാരിയെ തിരഞ്ഞെടുത്തു.

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികളും അനുബന്ധ വിജ്ഞാന ഉല്‍പ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും അംഗരാജ്യങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1963ലാണ് യുഎന്‍ഐടിഎആര്‍ സ്ഥാപിതമായത്. ലോകമെമ്പാടുമുള്ള 130,000 ത്തിലധികം വ്യക്തികളെ ഇതിലൂടെ പരിശീലിപ്പിക്കുന്നുണ്ട്. ഇതില്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ട്രെയിനികളാണ് കൂടുതലും.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി എന്ന നിലയില്‍, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നയങ്ങളും പദ്ധതികളും തയ്യാറാക്കുന്നതിനോടൊപ്പം ബജറ്റ് അനുവദിക്കുകയുമാണ് ഭരണസമിതിയുടെ ചുമതല.