Wednesday, September 22, 2021
Home Gulf Qatar ഖത്തറില്‍ കൊറോണ മൂര്‍ധന്യത്തില്‍; അതീവ ജാഗ്രത വേണം

ഖത്തറില്‍ കൊറോണ മൂര്‍ധന്യത്തില്‍; അതീവ ജാഗ്രത വേണം

ദോഹ: ഖത്തറില്‍ കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യത്തിലാണെന്നും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. പൊതുജനങ്ങള്‍ കുടുംബ സന്ദര്‍ശനവും മതപരമായ ഒത്തുകൂടലുകളുമൊക്കെ ഒഴിവാക്കണം. പുറത്തുപോവുമ്പോള്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.

പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍, കീമോതെറാപ്പിക്ക് വിധേയമാകുന്നര്‍, പ്രതിരോധ ശേഷി കുറഞ്ഞുവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറില്‍ കൊറോണ വൈറസ് രോഗബാധിതരില്‍ ഒരുശതമാനം പേര്‍ മാത്രമാണ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും അവരില്‍ തന്നെ 53 ശതമാനം രോഗികള്‍ക്ക് ശ്വസന ഉപകരണങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ അണുബാധയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ്. കേസുകളിലെ ഉയര്‍ച്ച വരും ദിവസങ്ങളിലും തുടരുകയും പിന്നീട് കുറയുകയും ചെയ്യും. എണ്ണം സ്ഥിരമാകുകയും കുറയുകയും ചെയ്യുന്നതിനു മുമ്പ് ഒരു നിശ്ചിത കാലയളവിലാണ് ഉയര്‍ച്ച തുടരുകയെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.

The COVID-19 pandemic is at its height in Qatar and public should be extremely careful not to mix with others, National Epidemic Preparation Committee Co-Chair Dr Dr Abdullatif al Khal said in Doha on Thursday.


 

Most Popular