Saturday, April 10, 2021
Home Newsfeed വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍

വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മറ്റുള്ളവര്‍ക്ക് ബാധകമായ പല നിയന്ത്രണങ്ങളും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്രമേണ എടുത്തു കളയാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് പരമാവധി അഞ്ചില്‍ കൂടുതല്‍ ആളുകളില്ലാത്ത രീതിയില്‍ പുറത്ത് ഒത്തുചേരാമെന്ന് ബുധനാഴ്ച്ച ഖത്തര്‍ മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു. സമാനമായ കൂടുതല്‍ ഇളവുകള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു അനുവദിക്കുമെന്ന് ഡോ. ഖാല്‍ പറഞ്ഞു.
ALSO WATCH

Most Popular