Wednesday, August 4, 2021
Home Newsfeed ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ജുലൈ 1 മുതല്‍ ആസ്ട്രിയയില്‍ ക്വാറന്റീന്‍ വേണ്ട

ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ജുലൈ 1 മുതല്‍ ആസ്ട്രിയയില്‍ ക്വാറന്റീന്‍ വേണ്ട

ദോഹ: ഖത്തറില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിനെടുത്ത ഷെന്‍ഗന്‍ വിസയുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂലൈ 1 മുതല്‍ ക്വാറന്റീന്‍ ഇല്ലാതെ ആസ്ട്രിയയില്‍ പ്രവേശിക്കാം. 18 വയസ്സിന് താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും പൂര്‍ണമായും വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും ക്വാറന്റീന്‍ വേണ്ടെന്ന് ഖത്തറിലെ ആസ്ട്രിയന്‍ എംബസി അറിയിച്ചു.

ഫൈസര്‍-ബയോണ്‍ടെക്, അസ്ട്രസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ, സിനോഫാര്‍മ, സിനോവാക് വാക്‌സിനുകള്‍ ആസ്ട്രിയ അംഗീകരിച്ചിട്ടുണ്ട്.

ഖത്തറില്‍ വാക്‌സിനെടുക്കാത്തവര്‍ ആസ്ട്രിയയിലേക്കു പോകുമ്പോള്‍ https://entry.ptc.gv.at/en.html എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ആസ്ട്രിയയില്‍ എത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. അഞ്ച് ദിവസത്തിന് ശേഷം പിസിആര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്.

Most Popular