ദോഹ: വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്്ബര്‍ അല്‍ ബാക്കിര്‍. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ പല രാജ്യങ്ങളും പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാന യാത്രക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന പുതിയ മാനദണ്ഡമായിരിക്കുമെന്നാണ് കരുതുന്നതെന്ന് അല്‍ ബാക്കിര്‍ ബിബിസി ന്യൂസിന് നല്കിയ അഭുമുഖത്തില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് നിയന്ത്രണവിധേയമാവുകയും എല്ലാ രാജ്യങ്ങളിലും വാക്സിനെത്തുകയും ചെയ്ത സാഹചര്യത്തില്‍ വ്യോമഗതാഗതം അതിവേഗം പുരോഗതിയിലേക്കു കുതിക്കുമെമെന്നാണ് കരുതുന്നത്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് അയാട്ട, ലോകാരോഗ്യ സംഘടന എന്നിവ സുയുക്തമായെടുക്കുന്ന തീരുമാനമായിരിക്കുമെന്നാണു കരുതുന്നതെന്ന് അല്‍ബാക്കിര്‍ പറഞ്ഞു.