Friday, July 23, 2021
Home Newsfeed ഖത്തറിൽ വിതരണം ചെയ്യുന്ന വാക്‌സിൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ല; ആരോഗ്യ വിദഗ്ധർ

ഖത്തറിൽ വിതരണം ചെയ്യുന്ന വാക്‌സിൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ല; ആരോഗ്യ വിദഗ്ധർ

ദോഹ: ഖത്തറിൽ വിതരണം ചെയ്യുന്ന വാക്‌സിൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ല എന്ന് സിദറയിലെ ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ മുഹമ്മദ് അത്വാ റഹാള്‍. അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയ്യുന്ന വാക്‌സിനില്‍ ഇതുവരെ ശരീരത്തിന് ഹാനികരമായ യാതൊരു പ്രശ്‌നവും കണ്ടെത്തിയില്ല. അമേരിക്കന്‍, യൂറോപ്യന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40-തിനും 50-തിനും ഇടയില്‍ പ്രായമുള്ളവരില്‍ വളരെ അപൂര്‍വമായി മാത്രം രക്തം കട്ടപിടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ വാക്‌സിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. മുഹമ്മദ് അഭിപ്രായപ്പെട്ടു.

Most Popular