Wednesday, September 22, 2021
Home Gulf Qatar രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

ദോഹ: വന്ദേഭാരത് രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. ഈ ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് രണ്ടുവിമാനങ്ങളാണുള്ളത്.

ഈ മാസം 16 മുതല്‍ 22 വരെ 149 വിമാനസര്‍വീസുകളാണുള്ളത്. 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് തിരിച്ചെത്തിക്കുക. അമേരിക്കയില്‍ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് ഉണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പട്ടിക പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് ഈ കാലയളവില്‍ 31 വിമാന സര്‍വീസുകളാണ് ഉണ്ടാകുക. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ യുഎഇയില്‍ നിന്നാണ്. യുഎഇയില്‍ നിന്ന് ആറു വിമാന സര്‍വീസുകളാണ് കേരളത്തിലേക്ക് നേരിട്ടുണ്ടാകുക. ഒമാനില്‍ നിന്ന് നാലും സൗദി അറേബ്യയില്‍ നിന്ന് മൂന്നും ഖത്തര്‍, കുവൈത്ത് എന്നിവടങ്ങളില്‍ നിന്ന് രണ്ട് വീതവും യുഎസ്എ, യുകെ എന്നിവടങ്ങളില്‍ നിന്ന് ഒന്നു വീതവുമാണ് കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്തുക.

ഖത്തറില്‍ നിന്ന് കേരളത്തിനു പുറമേ, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും ഓരോ സര്‍വീസുകള്‍ ഉണ്ടാവും.

അതേസമയം കാനഡ, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസുണ്ടാകില്ല.

Vande bharat mission phase 2 flight schedule

Most Popular