Sunday, July 25, 2021
Home Gulf Qatar മുംബൈ, കോഴിക്കോട് വിമാനങ്ങള്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടു

മുംബൈ, കോഴിക്കോട് വിമാനങ്ങള്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടു

ദോഹ: വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കും മുബൈയിലേക്കുമുള്ള വിമാനങ്ങള്‍ പുറപ്പെട്ടു. ഉച്ചയ്ക്ക് 1.20ഓടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനം യാത്രയായത്. 175 യാത്രക്കാരും 10 കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 180 യാത്രക്കാരും ഒരു കുഞ്ഞുമായി മുംബൈ വിമാനം രാവിലെ 11 മണിക്കാണ് പുറപ്പെട്ടത്. വന്ദേഭാരത് ദൗത്യത്തില്‍ ഖത്തറില്‍ നിന്ന് 33 വിമാനങ്ങളാണ് ഇതിനകം പറന്നത്. ഇത്രയും വിമാനങ്ങളിലായി 5617 യാത്രക്കാരും 162 കുഞ്ഞുങ്ങളും നാട്ടിലെത്തി.

doha kannur flight vande bharath

ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട കണ്ണൂരിലേക്കുള്ള വിമാനം മണിക്കൂറുകള്‍ വൈകി രാത്രി 10.30ന് ശേഷമാണ് പുറപ്പട്ടത്. വിമാനം കേരളത്തില്‍ നിന്ന് ഖത്തറിലേക്കെത്താന്‍ വൈകിയതാണ് കാരണം. സമയം മാറ്റിയതായി അറിയിച്ച് യാത്രക്കാരെ രണ്ടു തവണ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചിരുന്നു.

Most Popular