Tuesday, July 27, 2021
Home Gulf Qatar ദോഹയില്‍ നിന്ന് ആഗസ്ത് 16 മുതലുള്ള വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു

ദോഹയില്‍ നിന്ന് ആഗസ്ത് 16 മുതലുള്ള വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു

ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു.

കേരളത്തിലേക്ക് ആഗസ്ത് 26ന് കണ്ണൂര്‍(925 റിയാല്‍), 27ന് തിരുവനന്തപുരം (1025 റിയാല്‍), ആഗസ്ത് 16,20,27,30 തിയ്യതികളില്‍ കൊച്ചി(975 റിയാല്‍), ആഗസ്ത് 21, 29 കോഴിക്കോട്(975 റിയാല്‍) എന്നിങ്ങനെയാണ് സര്‍വീസ് ഉള്ളത്.

മംഗളൂരു, ത്രിച്ചി, മുംബൈ, ഡല്‍ഹി, അമൃത്‌സര്‍ , ചെന്നൈ എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.

Most Popular