Thursday, September 23, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനം വൈകുന്നു; യാത്രക്കാരെ വട്ടംകറക്കി എയര്‍ ഇന്ത്യ

ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനം വൈകുന്നു; യാത്രക്കാരെ വട്ടംകറക്കി എയര്‍ ഇന്ത്യ

ദോഹ: മാസങ്ങളായി കോവിഡ് ദുരിതത്തില്‍ കഴിയുന്ന യാത്രക്കാരെ വട്ടംകറക്കുന്ന എയര്‍ ഇന്ത്യ നിലപാട് തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം ഇനിയും ദോഹയിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനത്തില്‍ പോവേണ്ട യാത്രക്കാര്‍ രാവിലെ 11 മണിയോടെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെ യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കുറേ കാത്തുനിന്ന ശേഷം വിമാനം വൈകീട്ട് അഞ്ച് മണിക്ക് മാത്രമേ പുറപ്പെടൂ എന്നും ഭക്ഷണം കഴിച്ചു വരാനും പറഞ്ഞ് യാത്രക്കാരെ തിരിച്ചയച്ചു. എന്നാല്‍, ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ യാത്രക്കാരോട് ഇനി രാത്രി 10 മണിക്ക് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അറിയിയിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന പ്രവാസികളോടുള്ള അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് യാത്രക്കാരില്‍ ഒരാള്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

ഇതിനു മുമ്പും ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ പലതവണ വൈകിയിരുന്നു. ജണ്‍ 4ന് കണ്ണൂരിലേക്കുള്ള വിമാനം നാല് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുടെ അനാസ്ഥ മൂലം മലയാളി കുടുംബത്തിന്റെ മടക്കയാത്ര മുടങ്ങിയ സംഭവവവും കഴിഞ്ഞ ദിവസമുണ്ടായി. വന്ദേഭാരത് മിഷന്‍ വഴിയായിരുന്നു ഇവര്‍ യാത്രചെയ്യാനിരുന്നിരുന്നത്. ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം രാത്രിയെ പുറപ്പെടൂവെന്നാണ് ഇവരെ മെയില്‍ വഴി എംബസി അറിയിച്ചിരുന്നത്.

അതേ സമയം, വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാനം പുറപ്പെട്ടു. 175 യാത്രികരാണ് ഇന്നത്തെ എയര്‍ ഇന്ത്യ IX- 1476 വിമാനത്തില്‍ യാത്രചെയ്യുന്നത്.

ജൂണ്‍ 14 മുതല്‍ ജൂണ്‍ 30 വരെ ദോഹയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ പട്ടിക

vande bharath flights from doha

Most Popular