Wednesday, June 23, 2021
Home Gulf Qatar വന്ദേഭാരത് നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് 151 വിമാനങ്ങള്‍

വന്ദേഭാരത് നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് 151 വിമാനങ്ങള്‍

ദോഹ: ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിന് ജൂലൈ മൂന്നിന് തുടക്കമാവും. കേരളത്തിലേക്ക് 151 വിമാന സര്‍വീസുകളാണ് ഈ ഘട്ടത്തിലുണ്ടാവുക. എയര്‍ ഇന്ത്യക്ക് കരം ഇന്‍ഡിഗോ വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് സര്‍വീസ് നടത്തുക.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്ക് 193 സര്‍വീസുകളാണുള്ളത്. ഇതില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ജൂലൈ 10 മുതല്‍ ആരംഭിക്കും. ആഗസ്ത് 15 വരെയുള്ള സര്‍വീസുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍ ഉണ്ടാവുമെന്നാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചത്. കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള ഫ്ളൈറ്റ് സര്‍വീസുകള്‍. ലഖ്‌നോ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകളെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തിലേക്ക് നിലവില്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍

vande bharath fourth phase1
vande bharath fourth phase2vande bharath fourth phase3vande bharath fourth phase4

Most Popular