Thursday, June 17, 2021
Home Gulf Qatar വന്ദേഭാരത് മിഷന്‍: ജൂണ്‍ 9 മുതല്‍ 19 വരെ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 15 സര്‍വീസുകള്‍...

വന്ദേഭാരത് മിഷന്‍: ജൂണ്‍ 9 മുതല്‍ 19 വരെ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 15 സര്‍വീസുകള്‍ കൂടി

ദോഹ: കോവിഡ് നിയന്ത്രണം മൂലം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷനില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍. ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ പതിനഞ്ചും കേരളത്തിലേക്കാണ്.കോഴിക്കോട് കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്.

ജൂണ്‍ 9: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.15 pm, എത്തിച്ചേരല്‍- 9 pm)
ജൂണ്‍ 9: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 11.55 am, എത്തിച്ചേരല്‍- 6.55 pm)
ജൂണ്‍ 10: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 03.35 pm, എത്തിച്ചേരല്‍- 10.20 pm)
ജൂണ്‍ 11: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 12.30 pm, എത്തിച്ചേരല്‍- 07.15 pm)
ജൂണ്‍ 12: ദോഹ-കൊച്ചി (പുറപ്പെടല്‍- 03.05 pm, എത്തിച്ചേരല്‍- 10 pm)
ജൂണ്‍ 13: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 01.55 pm, എത്തിച്ചേരല്‍- 08.40 pm)
ജൂണ്‍ 13: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 04.10 pm, എത്തിച്ചേരല്‍- 11.10 pm)
ജൂണ്‍ 14: ദോഹ-കൊച്ചി (പുറപ്പെടല്‍- 10.05 am, എത്തിച്ചേരല്‍- 05 pm)
ജൂണ്‍ 14: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.45 pm, എത്തിച്ചേരല്‍- 09.30 pm)
ജൂണ്‍ 15: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.05 pm, എത്തിച്ചേരല്‍- 07.50 pm)
ജൂണ്‍ 16: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 12.35 pm, എത്തിച്ചേരല്‍- 07.35 pm)
ജൂണ്‍ 16: ദോഹ-കൊച്ചി (പുറപ്പെടല്‍- 04.15 pm, എത്തിച്ചേരല്‍- 11.10 pm)
ജൂണ്‍ 18: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.50 pm, എത്തിച്ചേരല്‍- 08.35 pm)
ജൂണ്‍ 18: ദോഹ-കൊച്ചി (പുറപ്പെടല്‍- 11.40 am, എത്തിച്ചേരല്‍- 18.35 pm)
ജൂണ്‍ 19: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 02.35 pm, എത്തിച്ചേരല്‍- 09.35 pm)

കേരളത്തിന് പുറമെ ട്രിച്ചി, ലഖ്‌നോ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളില്‍ ദോഹയില്‍ നിന്നു സര്‍വീസുള്ളത്

Most Popular