Friday, August 6, 2021
Home Gulf Qatar വന്ദേഭാരത്: ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം

വന്ദേഭാരത്: ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം

ദോഹ: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് കേരളത്തിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റുകള്‍ ലഭ്യം. ജൂലൈ 28 മുതല്‍ 30 വരെ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബുക്കിങ് ആരംഭിച്ചു.

കേരളത്തിലേക്ക് ജൂലൈ 29ന് രാവിലെ 10.05ന് കോഴിക്കോട്, രാത്രി 9.25ന് കണ്ണൂര്‍, ജൂലൈ 30ന് വൈകീട്ട് 4.20ന് കൊച്ചി എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളതന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

ജൂലൈ 28ന് ഹൈദരാബാദ്, ലഖ്നോ, 29ന് മുംബൈ, ലഖ്നോ, ചെന്നൈ, 30ന് ബംഗളൂരു, ലഖ്‌നോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം. ംംം.ഴീശിറശഴീ.ശി വെബ്സൈറ്റിലാണ് ബുക്കിങ്.

Most Popular