Monday, July 26, 2021
Home Gulf Qatar വന്ദേഭാരത് ആറാംഘട്ടം; ഖത്തറില്‍നിന്ന് സപ്തംബര്‍ 1 മുതലുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

വന്ദേഭാരത് ആറാംഘട്ടം; ഖത്തറില്‍നിന്ന് സപ്തംബര്‍ 1 മുതലുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

ദോഹ: സപ്തംബര്‍ 1മുതല്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെ വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കുള്ള ബുക്കിങാണ് ഇപ്പോള്‍ നടക്കുന്നത്.

സപ്തംബര്‍ 2, 10, 18, 30 എന്നീ തീയതികളില്‍ ഖത്തറില്‍ നിന്നു കണ്ണൂരിലേക്കും 3, 10, 14, 24 തീയതികളില്‍ കൊച്ചിയിലേക്കും 4, 20, 28 തീയതികളില്‍ കോഴിക്കോട്ടേക്കും സര്‍വീസുണ്ട്.

സപ്തംബര്‍ ആദ്യവാരത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് സര്‍വീസുകളാണ്. ഹൈദരാബാദ്, കണ്ണൂര്‍,കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇതിനു പുറമേ അമൃത്സര്‍, ചണ്ഡീഘഡ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നോ, മംഗളൂരു, മുംബൈ, ട്രിച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗും എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

Most Popular