Saturday, July 24, 2021
Home Newsfeed ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം

ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം

ദോഹ: ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം. രാജ്യത്തെ എല്ലാ നഗരസഭകളിലെയും ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ്പുകളില്‍ പരിശോധന നടത്തുന്നതിനുള്ള രാജ്യവ്യാപക ക്യാമ്പയിനാണിത് . വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും സംയുക്തമായാണ് ഒരു മാസം നീളുന്ന പരിശോധന സംഘടിപ്പിക്കുന്നത്.

വര്‍ക്​ഷോപ്പുകളിലെ ശുചിത്വം, കെട്ടിട നിയമലംഘനങ്ങള്‍, വാണിജ്യ പ്രവര്‍ത്തനങ്ങളിലെ നിയമലംഘനം, അനുമതി നല്‍കിയ ഷോപ്പുകള്‍ക്കു പുറത്ത് അനധികൃതമായി വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം വ്യക്തമാക്കി. ആദ്യദിനത്തില്‍ ദആയിന്‍ മുനിസിപ്പാലിറ്റിക്കു കീഴിലെ വര്‍ക്​ഷോപ്പുകളിലും കാര്‍ അറ്റകുറ്റപ്പണി ഷോപ്പുകളിലും അധികൃതര്‍ പരിശോധന നടത്തി. പൊതുശുചിത്വ നിയമം ലംഘിച്ചതിനും വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 2015ലെ അഞ്ചാം നമ്ബര്‍ നിയമം ലംഘിച്ചതിനുമായി 16 നിയമലംഘനങ്ങളാണ് പിടികൂടിയത്.

Most Popular