Friday, July 30, 2021
Home Newsfeed വെളിച്ചം മൂന്ന് പ്രഖ്യാപനം അസീം ടെക്നോളജി സിഇഒ ഷഫീഖ് കബീര്‍ നിര്‍വ്വഹിച്ചു

വെളിച്ചം മൂന്ന് പ്രഖ്യാപനം അസീം ടെക്നോളജി സിഇഒ ഷഫീഖ് കബീര്‍ നിര്‍വ്വഹിച്ചു

ദോഹ: വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയായ വെളിച്ചം മൂന്നിന്റെ പ്രഖ്യാപനം അസീം ടെക്നോളജി സിഇഒ യും ഫൗണ്ടറുമായ ഷഫീഖ് കബീര്‍ നിര്‍വ്വഹിച്ചു. വെളിച്ചം ഒന്ന് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഇറങ്ങുന്ന വെളിച്ചം മൂന്നിന്റെ പ്രഖ്യാപന സമ്മേളന പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി നിരവധിയാളുകള്‍ പങ്കെടുത്തു.

വെളിച്ചം ചെയര്‍മാന്‍ ഡോ: അബ്ദുല്‍ അഹദ് മദനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഒറ്റപ്പാലം സ്വാഗതം പറഞ്ഞു. ഉനൈസ് പാപ്പിനിശ്ശേരി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു.

ഖുര്‍ആനിനെ കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഈമാന്‍, നബിചരിതം, സ്വഹാബി ചരിത്രം, തജ്വീദ് നിയമങ്ങള്‍, കര്‍മ ശാസ്ത്ര പഠനം തുടങ്ങി നിരവധി പാഠ്യപദ്ധതികള്‍ കോര്‍ത്തിണക്കിയാണ് വെളിച്ചം മൂന്ന് ഇറങ്ങുന്നത്.

ചെയര്‍ പേഴ്‌സണ്‍ അഡ്വക്കേറ്റ് ഷബീന മൊയ്ദീന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ അസിസ് എന്‍ഇ കൊയിലാണ്ടി, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വക്റ തുടങ്ങിയവര്‍ സംസാരിച്ചു.

 

Most Popular