ദോഹ: ഏറ്റവും തിളങ്ങുന്ന ഗ്രഹമായ വീനസും സൂര്യനോട് അടുത്ത് കിടക്കുന്ന മെര്‍ക്കുറിയും ഇന്ന് കണ്ട്മുട്ടും. ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് മേഖലയിലെ ആകാശത്ത് ഇന്ന് വൈകീട്ട് ഈ കൂടിക്കാഴ്ച്ച കാണാം. ഇന്ന് രാത്രി സൂര്യാസ്തമനം മുതല്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന് മുകളിലായാണ് ഇത് കാണാനാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ഞന് ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. അധികം പ്രകാശമില്ലാത്ത സ്ഥലത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഇത് കാണാനാവും.
ഇന്ന് വൈകീട്ട് 6.16ന് ആണ് ഖത്തറിലെ സൂര്യാസ്തമനം. ഈ സമയം മുതല്‍ വീനസിന്റെ സൂര്യാസ്തമന സമയമായ 7.44വരെയാണ് ഇരു ഗ്രഹങ്ങളും കണ്ടുമുട്ടുന്ന കാഴ്ച്ച കാണാനാവുക.
Venus meeting Mercury to be visible in Qatar on Friday