Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് മരണം; മരിച്ചത് 24 വയസ്സുകാരന്‍

ഖത്തറില്‍ ഇന്നും കോവിഡ് മരണം; മരിച്ചത് 24 വയസ്സുകാരന്‍

ദോഹ: ഖത്തറില്‍ ഇന്ന് 57 യാത്രക്കാരുള്‍പ്പെടെ 481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11,958 ആയി. 24 മണിക്കൂറിനിടെ 311 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 158,508 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 24 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 267. ഇന്നലെ 33 വയസ്സുകാരന്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഐസിയുവില്‍ ആകെ 118 പേരായി ഉയര്‍ന്നു. ഇന്ന് മാത്രമായി 11,834 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്.
Virus claims the life of a 24-year-old as 481 test positive in Qatar

 

Most Popular