Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്ല് ഫെബ്രുവരി മുതല്‍ 20 ശതമാനം വര്‍ധിക്കും

ഖത്തറില്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്ല് ഫെബ്രുവരി മുതല്‍ 20 ശതമാനം വര്‍ധിക്കും

ദോഹ: ഖത്തറില്‍ പ്രവാസികളുടെ ജല ഉപഭോഗത്തിനുള്ള ബില്ല് 2021 ഫെബ്രുവരി മുതല്‍ 20 ശതമാനം വര്‍ധിക്കും. മലിനജലം നീക്കം ചെയ്യുന്നതിനുള്ള ഫീസ് ബില്ലില്‍ ചേര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പും(അശ്ഗാല്‍), ഖത്തര്‍ ജലവൈദ്യുത വകുപ്പും തീരുമാനിച്ചതോടെയാണ് ജല ഉപഭോഗ ചാര്‍ജ് വര്‍ധിക്കുന്നത്. ഒരു മാസത്തെ വാട്ടര്‍ ബില്ലിന്റെ 20 ശതമാനമാണ് ഈയിനത്തില്‍ ഈടാക്കുക. 2021 ജനുവരിയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചാര്‍ജിനൊപ്പമാണ് ഇത് വരിക. 2021 ഫെബ്രുവരിയില്‍ വര്‍ധിച്ച ആദ്യത്തെ ബില്ല് ലഭിക്കും.

സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സേവന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജല ഉപഭോഗം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക ഫീസ് ഈടാക്കുന്നത്. 300 റിയാല്‍ ആണ് വെള്ളത്തിന്റെ ബില്ല് എങ്കില്‍ 60 റിയാലാണ് അധിക ഫീസ് ആയി നല്‍കേണ്ടി വരിക.
Water bills for non-Qataris to go up by 20% from February: Ashghal

Most Popular