Saturday, July 31, 2021
Home News ഓട്ടിസം സ്പെക്ട്രം ഡിസോർഡർ:  കോവിഡ് കാല വീട്ടു പരിചരണം" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ:  കോവിഡ് കാല വീട്ടു പരിചരണം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

ഖത്തർ:ഓട്ടിസം സ്പെക്ട്രം ഡിസോർഡർ – കോവിഡ് കാല വീട്ടു പരിചരണം എന്ന വിഷയത്തിൽ ജൂലൈ 9ന് വെള്ളിയാഴ്ച വൈകു. 5 മണിക്ക് വെബിനാർ നടത്താൻ പോകുന്നുവെന്ന് നിയാർക്ക് ഖത്തർ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര ദിനത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ “ആസാദി  അമൃത മഹോത്സവവുമായി” ബന്ധപ്പെട്ട് ഐ.സി.ബി.എഫും (ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം) നിയാർക്ക് ഖത്തർ ചാപറ്ററും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുക.
പൊതുജനാരോഗ്യ വിദഗ്ദ്ധയായ ഡോ. അൽപ്ന മിത്തൽ മുഖ്യാതിഥിയാവുന്ന പരിപാടിയിൽ നിയാർക്കിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. സൗമ്യ (MBBS, MD – PMR,  DNB – PMR) ആയിരിക്കും മുഖ്യ ഭാഷണം നിർവ്വഹിക്കുക. വിരളമായി നടത്തപ്പെടാറുള്ളതും എന്നാൽ വളരെ പ്രാധാന്യമർഹിക്കുന്നതുമായ  ഈ പരിപാടി പ്രയോജനപ്പെടുത്താൻ വേണ്ടി പൊതുജനങ്ങളെ ആദരപൂർവ്വം ക്ഷണിക്കുകയാണ് സംഘാടകർ.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ICBF മായി അഫിലിയേഷനുള്ള നെസ്റ്റ് ഇൻ്റർനാഷണൽ അക്കാഡമി & റിസർച്ച് സെൻറർ (നിയാർക്ക്) ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. കുട്ടികളിൽ കാണപ്പെടുന്ന വൈകല്യങ്ങൾ വ്യത്യസ്ഥങ്ങളായ പരിശോധനകളിലൂടെ കണ്ടെത്തി നൂതനമായ തെറാപ്പികളിലൂടെ മാറ്റിയെടുക്കുവാനും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഇത്തരം കുട്ടികളെ എത്തിക്കുവാനും കഴിയുന്നു എന്നതാണ് നിയാർക്കിൻ്റെ പ്രത്യേകത.

Most Popular