ദോഹ: ലോങ് കോവിഡ് എന്താണെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്താണെന്നും വിശദീകരിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഇന്‍ഫോഗ്രാഫിക് പുറത്തിറക്കി. ആഴ്ച്ചകളോ മാസങ്ങളോ കോവിഡ് ലക്ഷണങ്ങള്‍ തുടരുന്ന അവസ്ഥയെ ആണ് ലോങ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന പേരില്‍ അറിയിപ്പെടുന്നത്.
ലോങ് കോവിഡിന്റെ ലക്ഷണങ്ങള്‍
കടുത്ത ക്ഷീണം
ശ്വാസ തടസ്സം
സന്ധി വേദനം
വിഷാദം, ഉല്‍ക്കണ്ഠ
നെഞ്ചു വേദയും നെഞ്ചില്‍ പിടിത്തവും
ഉറക്കമില്ലായ്മ
ആരെയാണ് ബാധിക്കുന്നത്
ഭൂരിഭാഗം ആള്‍ക്കാരും കോവിഡില്‍ നിന്ന് വളരെ പെട്ടെന്ന് മുക്തമാവുമെങ്കിലും ലോങ് കോവിഡ് ലക്ഷണം ആരെയും ബാധിക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതിരോധ ശേഷി കുറയുന്നതിനാല്‍ പ്രായമുള്ളവരെയാണ് കൂടുതലും ബാധിക്കുന്നത്.
ലോങ് കോവിഡ് തടയാന്‍
ലോങ് കോവിഡ് തടയാന്‍ ഏറ്റവും നല്ല മാര്‍ഗം കോവിഡ് വരാതെ നോക്കുക എന്നതാണ്. മാസ്ക്ക് ധരിക്കുക, അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, സ്ഥിരമായി കൈകഴുകുക തുടങ്ങിയവ പാലിക്കണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികില്‍സ തേടുന്നത് വൈകിപ്പിക്കാതിരിക്കുക എന്നതും സുപ്രധാനമാണ്. ചികില്‍സ വൈകുന്തോറും കോവിഡ് സങ്കീര്‍ണതകളും വര്‍ധിക്കും.