ഖത്തറില്‍ ഇന്ന് അഞ്ച് കോവിഡ് മരണം; ഒരുദിവസം ഇത്രയധികം പേര്‍ മരിക്കുന്നത് ആദ്യം

corona mask compulsory in qatar

ദോഹ: ഖത്തറില്‍ ഇന്ന് അഞ്ചുപേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. 1721 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1634 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 71,879 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 47,569 ആയി.

24 മണിക്കൂറിനിടെ 16 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 236 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 65, 78, 80, 74, 53 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. ഖത്തറില്‍ ഒരു ദിവസം ഇത്രയധികം പേര്‍ കോവിഡ് ബാധിച്ചുമരിക്കുന്നത് ഇതാദ്യമാണ്. 5389 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,65,035 ആയി. 24,248 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

With five deaths, Qatar records highest daily jump in COVID-19 fatalities