
ഇന്ത്യന്‍ പൗരത്വ ഭേതഗതി ബില്‍: സംസ്കൃതി ആശങ്ക അറിയിച്ചു
HIGHLIGHTS
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ ആശങ്കയുണ്ടാക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് സംസ്കൃതി
ദോഹ: കഴിഞ്ഞ ദിവസം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ ആശങ്കയുണ്ടാക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് സംസ്കൃതി അഭിപ്രായപ്പെട്ടു. മതേതര ഭരണഘടനയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശില. അതിനു കടക്കല്‍ കത്തിവയ്ക്കുന്ന വ്യവസ്ഥകള്‍ ആണ് പുതിയ നിയമം മുന്നോട്ടു വയ്ക്കുന്നത്.
പൗരത്വം അനുവദിക്കുന്നതിന് മതം ഒരു വ്യവസ്ഥയാക്കുന്നത് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ്. അതുവഴി മതപരമായ വിവേചനത്തിനു കാരണമാകുകയും ഇന്ത്യ ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളെ അപ്പാടെ തിരസ്കരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും അതുകൊണ്ടു തന്നെ അത്തരം വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നത് പരിഗണിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്കൃതി പത്രക്കുറിപ്പില്‍ പറഞ്ഞു.