ദോഹ: സാമൂഹ്യ – സേവന – പൊതു രംഗങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. സ്ത്രീ പങ്കാളിത്തം പ്രവര്ത്തികമാവുമ്പോള് മാത്രമേ രാജ്യ പുരോഗതി സാധ്യമാവൂ. ഫറോക്ക് പ്രവാസി അസോസിയേഷന് വനിതാ വിഭാഗം സംഘടിപ്പിച്ച വാര്‍ഷിക യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍, സംവരണത്തിന്റെ പേരിലെങ്കിലും 50% സ്ത്രീകളെ രംഗത്തിറക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും നിയമസഭ – ലോകസഭ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ തഴയുന്ന ദയനീയ സ്ഥിതിയാണിന്നുള്ളത്.
ഫറോക്ക് പ്രവാസി അസോസിയേഷന്, ഖത്തര്‍ കമ്മറ്റിയുടെ വനിതാ വിഭാഗം പുതിയ കമ്മറ്റി നിലവില്‍ വന്നു. ഭാരവാഹികളായി ഷബ്ന മജീദ് (പ്രസിഡണ്ട്), മാഷാ അര്‍ഷാദ് (വൈസ് പ്രസിഡണ്ട് ), ജാസ്മിന് ദില്‍ഷാദ്. (ജനറല്‍ സെക്രട്ടറി), ഹന്ന നംഷീര്‍(സെക്രട്ടറി) .ബുഷറ അനീബ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.